ഖത്തർ ലോകകപ്പിൽ സ്പാനിഷ് ടീമിന് ആയി പ്രീ ക്വാർട്ടർ കളിക്കാൻ ഇറങ്ങിയ ഗാവി പുതിയ നേട്ടം കുറിച്ചു. ഫുട്‌ബോൾ രാജാവ് പെലെക്ക് ശേഷം ലോകകപ്പ് നോക്ക് ഔട്ട് ഘട്ടത്തിൽ ഒരു മത്സരത്തിൽ ആദ്യ പതിനൊന്നിൽ ഇറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഗാവി മാറി.
നിലവിൽ 18 വർഷവും 123 ദിവസവും പ്രായമുള്ളപ്പോൾ ആണ് ഗാവി മൊറോക്കോക്ക് എതിരെ കളിക്കാൻ ഇറങ്ങിയത്. 1958 ലോകകപ്പ് ഫൈനൽ കളിക്കാൻ ഇറങ്ങുമ്പോൾ പെലെക്ക് 17 വർഷവും 249 ദിവസവും മാത്രം ആയിരുന്നു പ്രായം. നേരത്തെ പെലെക്ക് ശേഷം ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും ഗാവി മാറിയിരുന്നു.














