ഞായറാഴ്ച അർജന്റീനയ്‌ക്കെതിരായ ലോകകപ്പ് ഫൈനലിന് മുന്നോടിയായി ടീമിൽ ഫ്ലൂ പടരുന്നതിനാൽ ഫ്രാൻസ് ക്യാമ്പിൽ സാമൂഹിക അകലം പോലുള്ള നിയന്ത്രണങ്ങൾ കൊണ്ടു വന്നു. റാബിയോ, ഉപമെകാനോ എന്നിവർക്ക് പിന്നാലെ കോമാനും അസുഖം ബാധിച്ചിരുന്നു. ഇതോടെയാണ് ആരോഗ്യ സുരക്ഷാ നടപടികൾ കോവിഡ് കാലത്ത് എന്ന പോലെ ഫ്രാൻസ് ക്യാമ്പിൽ കൊണ്ടുവന്നത്.
അസുഖം മൂലം മൊറോക്കോയ്‌ക്കെതിരായ സെമി ഫൈനലിൽ അഡ്രിയൻ റാബിയോയുജ് ദയോട്ട് ഉപമെക്കാനോയും കളിച്ചിരുന്നില്ല. നിലവിലുള്ള എയർ കണ്ടീഷനിംഗാണ് രോഗം വരാനുള്ള കാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. അതേസമയം ഇംഗ്ലണ്ടിന്റെ കളിക്കാരിൽ നിന്ന് വന്ന രോഗമാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കിംഗ്സ്ലി കോമാൻ ഇപ്പോൾ ഐസൊലേഷനിൽ ആണ്. ഫ്രാൻസിന്റെ ഹോട്ടലിന് ചുറ്റും കൂടുതൽ തീവ്രമായ നടപടികളും കൊണ്ടുവന്നിട്ടുണ്ട്. ഹാൻഡ് വാഷ് പോലുള്ള കാര്യങ്ങളും സാനിറ്റൈസേഷനും വീണ്ടും ഫ്രാൻസ് ക്യാമ്പിൽ എത്തി. ഹോട്ടലിൽ മാസ്കും നിർബന്ധമാക്കിയിട്ടുണ്ട്.