ഫ്രാൻസിനെ വേട്ടയാടി വീഴ്ത്തുന്ന പരിക്ക്, ഹെർണാണ്ടസും ലോകകപ്പിൽ നിന്ന് പുറത്ത്

Picsart 22 11 23 12 04 21 932

ഫ്രാൻസിന് വിജയത്തിലും സന്തോഷത്തിലും പരിക്കിന്റെ തിരിച്ചടി. ഇന്നലെ നടന്ന മത്സരത്തിനിടെ കാൽമുട്ടിന് പരിക്കേറ്റ അവരുടെ ഡിഫൻഡർ ലൂക്കാസ് ഹെർണാണ്ടസ് ഇനി ഈ ലോകകപ്പിൽ കളിക്കില്ല. മെഡിക്കൽ ടെസ്റ്റ് റിപ്പോർട്ട് വന്നതിന് പിന്നാലെ താരം നീണ്ടകാലം പുറത്ത് ഇരിക്കും എന്ന് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ (എഫ്എഫ്എഫ്) അറിയിച്ചു.

ഫ്രാൻസ് 22 11 23 12 04 32 057

26കാരന് ലിഗമെന്റ് ഇഞ്ച്വറി ആണ് ഏറ്റിരിക്കുന്നത്. 6 മാസത്തിൽ അധികം ചുരുങ്ങിയത് ലുകാസ് പുറത്ത് ഇരിക്കേണ്ടി വരും. ഇന്നലെ സഹോദരൻ തിയോ ഹെർണാണ്ടസ് ആയിരുന്നു കളത്തിൽ ലുകസ് ഹെർണാണ്ടസിന് പകരക്കാരനായത്. ഇനിയുള്ള മത്സരങ്ങളിൽ തിയോ സ്റ്റാർട് ചെയ്യാൻ ആണ് സാധ്യത. ഈ ലോകകപ്പിൽ ഫ്രാൻസിന് പരിക്ക് കാരണം നഷ്ടപ്പെടുന്നവരുടെ ലിസ്റ്റ് ഇതോടെ വർധിക്കുകയാണ്‌. ഇതിനകം ബെൻസീമ, പോഗ്ബ, കാന്റെ, കിംപെമ്പെബെ, എങ്കുങ്കു എന്നിവരെയും ഫ്രാൻസിന് പരിക്ക് കാരണം നഷ്ടനായിട്ടുണ്ട്.