ഫ്രാൻസ് പരാജയത്തിന് അവരുടെ ക്യാമ്പിൽ പരന്ന രോഗം ഒരു കാരണം ആണെന്ന് ചൂണ്ടിക്കാണിച്ച് പരിശീലകൻ ദെഷാംസ്. മുൻ കളികളിൽ ഉണ്ടായിരുന്ന ഊർജ്ജം ഞങ്ങൾക്ക് ഫൈനലിൽ ഉണ്ടായില്ല എന്ന് ദെഷാംസ് പറഞ്ഞു.
ഞങ്ങൾ ഫൈനലിൽ പരാജയത്തിന്റെ വക്കിൽ നിന്ന് പൊരുതിയാണ് തിരിച്ചെത്തിയത്. എന്നിട്ടും തോറ്റു എന്നത് ഞങ്ങൾക്ക് വളരെയധികം ഖേദമുണ്ടാക്കുന്നു. തോൽവിക്ക് ശേഷം ദെഷാംപ്‌സ് പറഞ്ഞു.
ഞാൻ അർജന്റീനയെ അഭിനന്ദിക്കുന്നു, അവർ ഒരു മികച്ച ഗെയിം കളിച്ചു. ഞങ്ങൾ അത് പ്രതീക്ഷിച്ചിരുന്നു, അവരുടെ വിജയത്തിൽ നിന്ന് ഒരു ഗുണവും എടുത്തു മാറ്റാൻ ആകില്ല. അദ്ദേഹം പറഞ്ഞു.
ഒസ്മാനെയും ജിറൂദും ഞങ്ങളെ ഫൈനൽ വരെ കൊണ്ടുപോയി, പക്ഷേ ഫൈനലൊൽ അവർ അത്ര മികച്ചതായിരുന്നില്ല. കാര്യങ്ങൾ നടക്കാത്തപ്പോൾ നിങ്ങൾ ടീം മാറ്റേണ്ടതുണ്ട്. ദെഷാംസ് ആദ്യ പകുതിയിലെ മാറ്റങ്ങളെ കുറിച്ച് പറഞ്ഞു.