രണ്ട് പെനാൾട്ടികൾ നൽകിയില്ല, മൊറോക്കോ ഫിഫക്ക് പരാതി നൽകി

Newsroom

ലോകകപ്പ് സെമിഫൈനലിൽ ഫ്രാൻസിനെതിരായ റഫറി തീരുമാനങ്ങൾക്കെതിരെ മൊറോക്കോ ഫിഫയ്ക്ക് പരാതി നൽകി‌. സെമി ഫൈനലിൽ മൊറോക്കോ ഫ്രാൻസിനോട് 2-0 ന് തോറ്റിരുന്നു. മത്സരത്തിൽ റഫറിയുടെ തീരുമാനങ്ങൾ ഞങ്ങൾക്ക് എതിരെ ആയിരുന്നു എന്ന് മൊറോക്കോ പറയുന്നു.

സോഫിയാൻ ബൗഫലിനെ തിയോ ഹെർണാണ്ടസ് ബോക്‌സിൽ വീഴ്ത്തിയതിന് ആഫ്രിക്കൻ ടീം ഒരു പെനാൽറ്റി അർഹിച്ചിരുന്നു എന്ന് അവർ പരാതിയിൽ പറയുന്നു. മൊറോക്കൻ ഫുട്ബോൾ ഫെഡറേഷൻ FIFA-യ്ക്ക് ഒരു ഔദ്യോഗിക കത്ത് അയച്ചിട്ടുണ്ട് എന്ന് സ്ഥിരീകരിച്ചു.

Picsart 22 12 16 10 48 55 656

സെമി ഫൈനൽ Cesar Arturo റമോസ് ആയിരുന്നു കളി നിയന്ത്രിച്ചിരുന്നത്. കളിയിൽ ടീം രണ്ട് പെനാൽറ്റികൾ അർഹിച്ചിരുന്നു എന്ന് മൊറോക്കോ പറയുന്നു. ബൗഫലും ഹെർണാണ്ടസും ഉൾപ്പെട്ട ഫൗളും ആദ്യ പകുതിയുടെ അവസാനത്തി സെലിം അമല്ലയെ ഔറേലിയൻ ചൗമേനി വീഴ്ത്തിയതും ആണ് മൊറോക്കോ പരാതിയിൽ പറയുന്ന വിധികൾ.