ലോകകപ്പ് ഫൈനൽ നിയന്ത്രിക്കുക അർജന്റീനൻ റഫറി

ഫ്രാൻസും ക്രൊയേഷ്യയും തമ്മിൽ ഏറ്റുമുട്ടുന്ന ലോകകപ്പ് ഫൈനൽ മത്സരം നിയന്ത്രിക്കുക അർജന്റീനൻ റഫറി നെസ്റ്റർ പിതാന. ഞായറാഴ്ചയാണ് മോസ്കോയിൽ 2018 ലോകകപ്പ് ഫൈനൽ നടക്കുന്നത്.

43 വയസുകാരനായ പിതാന ഈ ലോകകപ്പിൽ ഇതുവരെ 3 മത്സരങ്ങൾ നിയന്ത്രുച്ചിട്ടുണ്ട്. ഉൽഘാടന മത്സരത്തിന് പുറമെ ഫ്രാൻസ്- ഉറുഗ്വേ ക്വാർട്ടർ ഫൈനൽ, ക്രോയേഷ്യ-ഡെന്മാർക്ക് മത്സരങ്ങളും അദ്ദേഹം നിയന്ത്രിച്ചു. ശനിയാഴ്ച നടക്കുന്ന

ലൂസേഴ്സ് ഫൈനൽ ഇറാനിയൻ റഫറി അലിറസ ഫഹാനിയാണ് നിയന്ത്രിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial