ന്യൂകാസിൽ മധ്യനിര താരം ഇനി റയൽ സൊസീഡാഡിൽ

- Advertisement -

സെയിന്റ് ജെയിംസ് പാർക്കിൽ ഒരു സീസൺ മാത്രം പൂർത്തിയാക്കിയ ശേഷം മൈക്കിൾ മെറിനോ ന്യൂകാസിൽ യുണൈറ്റഡ് വിട്ട് റയൽ സൊസീഡാഡിന് വേണ്ടി സൈൻ ചെയ്തു. ന്യൂകാസിൽ യുണൈറ്റഡ് തന്നെയാണ് തങ്ങളുടെ സോഷ്യൽ മീഡിയ അകൗണ്ടുകൾ വഴി താരം ക്ലബ് വിട്ട വിവരം പുറത്തു വിട്ടത്. കഴിഞ്ഞ സീസണിൽ ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നുമാണ് ഈ മധ്യനിര താരം ക്ലബിൽ എത്തിയത്, എന്നാൽ 24 മത്സരങ്ങളിൽ മാത്രമാണ് മൈക്കിൾ മെറിനോക്ക് കളിയ്ക്കാൻ അവസരം ലഭിച്ചത്. ന്യൂകാസിലിനു വേണ്ടി കാര്യമായി ശോഭിക്കാനാവാത്തതാണ് മെറിനോക്ക് തിരിച്ചടിയായത്.

അതെ സമയം റയൽ സൊസീഡാഡിൽ ചേർന്നതിൽ മെറിനോ സന്തോഷം പ്രകടിപ്പിച്ചു, താരത്തിന്റെ വീട് സ്ഥിതിചെയ്യുന്ന ഒസാസുനയിൽ നിന്നും വളരെ അടുത്താണ് റയൽ സൊസീഡാഡ് ക്ലബ് ഉള്ളത്. ട്രാൻസ്ഫർ തുക എത്രയാണ് എന്ന് വ്യക്തമല്ല എങ്കിലും ഏകദേശം 10 മില്യൺ യൂറോ തുക റിലീസ് ക്ലോസ് ഉണ്ടെന്നാണ് അറിയപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement