‘ലൗ’ വേണ്ട! ബെൽജിയം ജെഴ്‌സിയിൽ നിന്ന് ‘ലൗ’ എന്നു എഴുതിയത് നീക്കം ചെയ്യാൻ ഫിഫ ആവശ്യപ്പെട്ടത് ആയി റിപ്പോർട്ട്

Fb Img 1669070149008 01

‘വൺ ലൗ’ ആം ബാന്റ് അണിഞ്ഞാൽ മഞ്ഞ കാർഡ് നൽകും എന്ന ഭീഷണി ഉയർത്തി താരങ്ങളെ അതിൽ നിന്നു പിൻവലിച്ച ഫിഫ ബെൽജിയത്തിന്റെ എവേ ജെഴ്‌സിയിൽ നിന്ന് ‘ലൗ’ എന്നു എഴുതിയത് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത് ആയും റിപ്പോർട്ട്. ബെൽജിയം അവരുടെ ജെഴ്‌സിയുടെ കോളറിൽ ആണ് ‘ലൗ’ എന്നു രേഖപ്പെടുത്തിയത്.

എന്നാൽ ഈ എഴുതിയത് നീക്കം ചെയ്യണം എന്ന ആവശ്യം ഫിഫ ബെൽജിയത്തോട് ഉന്നയിച്ചു എന്നു ഇ.എസ്.പി.എൻ ആണ് ചില വിവരങ്ങൾ വച്ചു റിപ്പോർട്ട് ചെയ്തത്. സ്വവർഗ അനുരാഗം പാപം ആയി കണ്ടു കടുത്ത ശിക്ഷ വിധിക്കുന്ന ഖത്തറിന്റെ കടും പിടുത്തം ആണ് ഫിഫയുടെ ഈ തീരുമാനത്തിന് പിന്നിൽ എന്നാണ് സൂചന. നിലവിൽ ഖത്തറിന് എതിരെ ഉയരുന്ന പ്രതിഷേധങ്ങളുടെ വ്യാപ്തി കൂട്ടാൻ മാത്രമെ ഇത്തരം ഒരു നീക്കം സഹായിക്കു എന്നത് ആണ് യാഥാർത്ഥ്യം.