ഇക്വഡോർ ടീം എത്തി, കാസ്റ്റിയ്യോ പുറത്ത്

ഖത്തറിലേക്കുള്ള ഇക്വഡോർ ടീം പ്രഖ്യാപിച്ചപ്പോൾ പ്രതീക്ഷിച്ച പോലെ പ്രതിരോധ താരം ബ്രായോൺ കാസ്റ്റിയ്യോ പുറത്ത്. താരം നിയമവിരുദ്ധമായാണ് ഇക്വഡോറിന് വേണ്ടി ഇറങ്ങുന്നതെന്ന് ആരോപണങ്ങൾ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കിടെ ഉയർന്നിരുന്നു. പരാതി പരിശോധിച്ച കോർട് അടുത്ത ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങൾ ആരംഭിക്കുമ്പോൾ ഇക്വഡോറിന് മൂന്ന് പോയിന്റ് കുറക്കാനും വിധി പ്രഖ്യാപിച്ചിരുന്നു. മറ്റ് പ്രമുഖ താരങ്ങൾ എല്ലാം ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ഖത്തറിനെതിരെ ലോകകപ്പിലെ ആദ്യ മത്സരമാണ് ഇക്വഡോറിനെ കാത്തിരിക്കുന്നത്.

20221115 145450

ഒന്നാം കീപ്പർ ആയി അലക്‌സാണ്ടർ ഡോമിഗ്വെസ് എത്തുമ്പോൾ പ്രതിരോധത്തിൽ ബ്രൈറ്റൺ താരം എസ്‌തുപിയൻ, ലെവർകൂസനിന്റെ ഹിൻകാപ്പി സാവോ പോളോയുടെ ആർബോലെഡ എന്നിവരും ചേരും. ഓഗ്ബെർഗ് താരം ഗ്രുവെൻസോ നയിക്കുന്ന മദ്യനിരയിൽ ബ്രൈറ്റൺ താരങ്ങൾ തന്നെയായ കയ്സെഡോ, സർമിയെന്റോ, ലോസ് ആഞ്ചലസ് താരങ്ങൾ ആയ സിഫുവെന്റസ് , ജെഗ്സൻ മെന്റസ് എന്നിവർ എത്തും.

മുന്നേത്തെ എന്നർ വലൻസിയ തന്നെ നയിക്കും. വല്ലഡോളിഡ് താരം ഗോറൺസാലോ പ്ലാറ്റ, പാച്ചുക ക്ലബ്ബിന്റെ റോമരിയോ ഇബാറ എന്നിവരാണ് ആക്രമണത്തിൽ ഉള്ള മറ്റു താരങ്ങൾ.

20221115 145437