ഐപിഎലില്‍ നിന്ന് റിട്ടയര്‍ ചെയ്ത് പൊള്ളാര്‍ഡ്, ഇനി മുംബൈയുടെ ബാറ്റിംഗ് കോച്ച്

ഐപിഎലില്‍ നിന്ന് റിട്ടയര്‍ ചെയ്ത് കീറൺ പൊള്ളാര്‍ഡ്. 2009 ഐപിഎൽ ലേലത്തിൽ ടീമിനൊപ്പം എത്തിയ താരത്തിനെ ഈ സീസണിൽ താരത്തെ റിലീസ് ചെയ്യുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു.

ഒരിക്കൽ മുംബൈ താരമായാൽ പിന്നെ എന്നും മുംബൈയോടൊപ്പം എന്നാണ് താരം റിട്ടയര്‍മെന്റിനെക്കുറിച്ച് പറഞ്ഞത്. ഇനി മുംബൈയുടെ ബാറ്റിംഗ് കോച്ചായി തുടരുമെന്ന് താരം വ്യക്തമാക്കി.

ഐപിഎൽ നിലനിര്‍ത്തൽ പട്ടിക പ്രഖ്യാപിക്കുവാന്‍ ഫ്രാഞ്ചൈസികള്‍ക്കുള്ള സമയം തീരുമാന്‍ മണിക്കുറൂകള്‍ ബാക്കിയുള്ളപ്പോളാണ് പൊള്ളാര്‍ഡിന്റെ പ്രഖ്യാപനം എത്തുന്നത്.