തിബോ കോർട്ടോ ലോകകപ്പിലെ ഗോൾഡൻ ഗോളി

- Advertisement -

ബെൽജിയത്തിന്റെ തിബോ കോർട്ടോ ലോകകപ്പിലെ മികച്ച ഗോളിക്കുള്ള ഗോൾഡൻ ഗ്ലൗ അവാർഡ് സ്വന്തമാക്കി. ബെൽജിയത്തിന്റെ സെമി പ്രവേശനത്തിൽ നിർണായക പങ്കാണ് ഈ ചെൽസി ഗോൾ കീപ്പർ വഹിച്ചത്.

ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെതിരെ നിർണായക സേവുകളാണ് താരം നടത്തിയത്. ഇതേ മത്സരത്തിൽ നെയ്മറിന്റെ അവസാന മിനുട്ടിലെ ഷോട്ട് താരം തട്ടി അകറ്റിയാണ്‌ബെൽജിയത്തിന്റെ സെമി ഉറപ്പിച്ചത്. ഈ ലോകകപ്പിൽ മൂന്ന് കളീൻ ഷീറ്റുകളും താരത്തിന്റെ പേരിലുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement