ചരിത്രം, ഫ്രഞ്ച് പരിശീലകന്റെ ഈ നേട്ടം!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നായകനായും പരിശീലകനായും ലോകകപ്പ് നേടുക എന്ന ചരിത്ര നേട്ടം ആണ് ഫ്രാൻസ് പരിശീലകൻ ദിദിയർ ദെസ്ചാമ്പ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്നത്തെ വിജയത്തോടെ, ജർമ്മനിയുടെ നായകനായും പരിശീലകനായും ലോകകപ്പ് നേടിയ ബെക്കൻബോവറിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ വ്യക്തിയായി ഈ ഫ്രാൻസ് കോച്ച്.

1974ൽ വെസ്റ്റ് ജർമ്മനി ലോകകപ് നേടുമ്പോൾ ഫ്രാൻസ് ബെക്കൻബോവറായിരുന്നു നായകൻ, തുടർന്ന് 1990ൽ അർജന്റീനയെ പരാജയപ്പെടുത്തി ജർമ്മനി ലോകകപ് നേടുമ്പോൾ പരിശീലകന്റെ റോളിലും ബെക്കൻബോവർ ലോകകപ്പ് സ്വന്തമാക്കി.

1998ൽ സ്വന്തം നാട്ടിൽ വെച്ച് ബ്രസീലിനെ തോൽപ്പിച്ചു ലോകകപ് നേടുമ്പോൾ ഫ്രാൻസ് നായകൻ ദെഷാംപ്‌സ് ആയിരുന്നു. 20 വർഷങ്ങൾക്ക് ശേഷം 2018ൽ ഫ്രാൻസ് റഷ്യയിൽ കിരീടം ഉയർത്തുമ്പോഴും മുന്നിൽ ദെഷാംപ്‌സ് തന്നെയാണ് നിൽക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial