“ബ്രസീലിനെതിരെ കളിച്ചത് പോലെ കളിച്ചാൽ അർജന്റീനയെയും തോൽപ്പിക്കാം”

Newsroom

Picsart 22 12 13 01 41 16 988
Download the Fanport app now!
Appstore Badge
Google Play Badge 1

ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെതിരെ കളിച്ചത് പോലെ കളിച്ചാൽ അർജന്റീനയ്ക്കെതിരെ എന്തും സാധ്യമാകുമെന്ന് ക്രൊയേഷ്യയുടെ മുന്നേറ്റ താരം ഇവാൻ പെരിസിച്ച്. ഇന്ന് സെമിയിൽ അർജന്റീനയെ നേരിടുന്നതിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു പെരിസിച്.

ലോകകപ്പ് സെമി-ഫൈനലിന്റെ ഭാഗമാകാൻ കഴിയുന്നത് ഒരു അത്ഭുതകരമായ അനുഭൂതിയാണ് എന്നും ഞങ്ങൾ ഫൈനലിൽ കടക്കാൻ ആഗ്രഹിക്കുന്നു എന്നും പെരിസിച് പറഞ്ഞു. ഫൈനലിൽ എത്താൻ ഞങ്ങൾ പരമാവധി ശ്രമിക്കും.

അർജന്റീന 22 12 13 01 41 38 626

അർജന്റീന ഒരു പ്രധാന ടീമാണ്, അവർ 100 ശതമാനം നൽകുന്നു. 2018 സെമിഫൈനലിൽ ഇംഗ്ലണ്ടിനെ നേരിട്ട പോലെ ആയിരുന്നു.ഇംഗ്ലണ്ടിനും മികച്ച ഒരു സ്ക്വാഡ് ഉള്ളതിനാൽ ഇത് സമാനമായ ഒരു മത്സരമായിരിക്കുമെന്ന് ഞാൻ കരുതുന്നു. ബ്രസീലിനെതിരെ ഞങ്ങൾ ചെയ്തതുപോലെ ശരിയായ രീതിയിൽ കളിച്ചാൽ എല്ലാം സാധ്യമാണ്, ”പെരിസിച്ച് പറഞ്ഞു.