പതിവ് പോലെ ലോകകപ്പിന് സർവ്വസന്നാഹങ്ങളോടും കൂടി ഒരുങ്ങുന്ന ഇംഗ്ലണ്ടിനെ കാത്ത് വീണ്ടും ഒരു മോശം വാർത്ത. ചെൽസി താരം ചിൽവെലിന് കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പരിക്കേറ്റു. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ പരിക്ക് കാരണം വീണ താരം മുടന്തിയാണ് കളം വിട്ടത്. ഇതോടെ താരത്തിന്റെ ലോകകപ്പ് മോഹങ്ങളും ആശങ്കയിലായി. മത്സര ശേഷം സംസാരിച്ച ഗ്രഹാം പൊട്ടറും ചിൽവെലിന്റെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചു. “ആശങ്കാവഹമാണ് സാഹചര്യം, ആദ്യ കാഴ്ച്ചയിൽ ഗുരുതരമെന്ന തോന്നൽ ആണ് തരത്തിൽ നിന്നുണ്ടായത്. കൂടുതൽ പരിശോധകൾക്ക് ശേഷം പരിക്ക് എത്രത്തോളം ഉണ്ടെന്നറിയാം.” അദ്ദേഹം പറഞ്ഞു.
അതേ സമയം താരത്തിന്റെ പരിക്ക് ഇംഗ്ലണ്ടിന് നൽകുന്ന ആശങ്ക ചെറുത്തൊന്നും അല്ല. പ്രതിരോധത്തിൽ ഇപ്പോൾ തന്നെ പ്രമുഖ താരങ്ങൾ പരിക്കിന്റെ പിടിയിൽ ഉണ്ട്. സിറ്റി താരം കെയ്ൽ വാക്കർ, ചെൽസിയുടെ റീസ് ജെയിംസ് എന്നിവർ നിലവിൽ പരിക്കേറ്റ് പുറത്താണ്. ഇരുവരും റൈറ്റ് ബാക്ക് സ്ഥാനത്താണ് ഇറങ്ങുന്നത് എങ്കിൽ ലെഫ്റ്റ് ബാക്ക് സ്ഥാനത്തേക്ക് ലൂക്ക് ഷോയോടൊപ്പം മത്സരിക്കേണ്ടിയിരുന്നത് ചിൽവെൽ ആയിരുന്നു. മുൻ നിര താരങ്ങളുടെ പരിക്ക് ഗരേത്ത് സൗത്ഗേറ്റിന് ഫുൾ ബാക്ക് സ്ഥാനത്ത് തലവേദന സൃഷ്ടിക്കും എന്ന കാര്യത്തിൽ സംശയമില്ല.