ലോകകപ്പിൽ സെമി കാണാതെ പുറത്തായി എങ്കിലും പരിശീലകനെ പുറത്താക്കാൻ ബ്രസീൽ ഒരുങ്ങിയേക്കില്ല. ടിറ്റെയുടെ കീഴിൽ ചെറിയ സമയം കൊണ്ട് ടീം വളരെ മെച്ചപ്പെട്ടു എന്ന വിലയിരുത്തലാണ് പൊതുവെ ബ്രസീൽ ഫുട്ബോൾ അസോസിയേഷനുള്ളത്. അതുകൊണ്ട് തന്നെ ടിറ്റെയ്ക്ക് പുതിയ കരാർ നൽകും എന്നും ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2022 ലോകകപ്പ് ലക്ഷ്യമാക്കി മുന്നേറാനുള്ള ദൗത്യം ആയിരിക്കുൻ ടിറ്റെയെ ബ്രസീൽ ഏൽപ്പിക്കുക. അടുത്ത കോപ അമേരിക്കയിലെ പ്രകടനവും ടിറ്റെയുടെ ഭാവി തീരുമാനിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും. ബ്രസീൽ താരങ്ങളും ടിറ്റെ തുടരണമെന്ന അഭിപ്രായം ഉള്ളവരാണ്. 2016ൽ ബ്രസീലിന്റെ ചുമതയേറ്റ ടിറ്റെ ഇതുവരെ ആകെ 2 മത്സരങ്ങളിലെ പരാജയം രുചിച്ചിട്ടുള്ളൂ. ടിറ്റെയുടെ കീഴിലെ ബ്രസീലിന്റെ ഡിഫൻസീവ് റെക്കോർഡും പ്രശംസനീയമാണ്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial