മിലാനെ സ്വന്തമാക്കാൻ ശ്രമിച്ച് ഫ്രഞ്ച് ടീമിന്റെ ഉടമ

- Advertisement -

സീരി എ വമ്പന്മാരായ എ സി മിലാനെ സ്വന്തമാക്കാൻ ഫ്രഞ്ച് ക്ലബ് ഉടമ ശ്രമിക്കുന്നു. മുൻ ഫ്രഞ്ച് ചാമ്പ്യന്മാരായ മൊണാക്കോയുടെ റഷ്യൻ ഉടമ ദമിട്രി റിബോലോവലിവ് ആണ് മിലാനെയും സ്വന്തമാക്കാൻ ശ്രമിക്കുന്നത്. യുവേഫയുടെ വിലക്കിനു പിന്നാലെ ഉടമയായ യോങ്ഹോംഗ് ലീക്ക് കടമെടുത്ത തുക തിരികെ അടക്കാൻ സാധിക്കാത്തതിന്റെ തുടർന്ന് മിലൻറെ ഭാവി അനിശ്ചിതത്വത്തിലാണ്.

ഫിനാൻഷ്യൽ ഫെയർ പ്ലേ ലംഘിച്ചതിന് ശിക്ഷയേറ്റുവാങ്ങിയിരിക്കുകയാണ് മിലാൻ. യൂറോപ്പ ലീഗ് യോഗ്യത നേടിയ മിലാൻ അയോഗ്യരാക്കപ്പെട്ടിരുന്നു. യുവേഫയുടെ സാങ്ഷൻ മിലാന്റെ സമ്മർ ട്രാൻസ്ഫർ മാർക്കറ്റിനെ ബാധിച്ചിട്ടുണ്ട്. യുവേഫ ഡിസിപ്ലിനറി കമ്മറ്റി വന്നതിനു പിന്നാലെ ഓഹരി കൈമാറ്റം നടത്താനാണ് മിലാൻ മാനേജ്‌മെന്റിന്റെ ശ്രമം. യോങ്ഹോംഗ് ലീക്ക് ക്ലബ് നടത്തി കൊണ്ട് പോകാൻ സാധിക്കില്ല എന്നുറപ്പായതോടെ മിലൻറെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അമേരിക്കനായ റോക്കോ കമ്മീസോയും മിലാനു വേണ്ടി ശ്രമിക്കുന്നുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement