വിജയം, നൃത്തം!! ആരി ബോർജസിന്റെ ഹാട്രിക്കുമായി ബ്രസീൽ ലോകകപ്പ് തുടങ്ങി

Newsroom

വനിതാ ഫുട്ബോൾ ലോകകപ്പിൽ ബ്രസീലിന് വിജയ തുടക്കം. ഇന്ന് ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ പനാമയെ നേരിട്ട ബ്രസീൽ എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് നേടിയത്. ആരി ബോർജസ് നേടിയ ഹാട്രിക്ക് ആണ് ബ്രസീലിന്റെ വിജയത്തിന് കരുത്തായത്. 23കാരിയായ ആരി ബോർജസിന് ഇത് ആദ്യ ലോകകപ്പ് ആണ്. 19ആം മിനുട്ടിൽ ഗോൾ നേടിയ ആരി കണ്ണീരോടെ ആണ് ആദ്യ ഗോൾ ആഘോഷിച്ചത്. പിന്നാലെ 39ആം മിനുട്ടിൽ അവൾ തന്നെ ലീഡ് ഇരട്ടിയാക്കി.

ബ്രസീൽ 23 07 24 18 26 51 132

രണ്ടാം പകുതിയുടെ തുടക്കത്തിൽ സെനരിറ്റോ ജാവോയുടെ ഫിനിഷിൽ ബ്രസീൽ ലീഡ് 3-0 ആക്കി ഉയർത്തി. ഈ ഗോൾ ഒരുക്കിയതും ആരി ബോർജസ് ആയിരുന്നു. മത്സരത്തിന്റെ 70ആം മിനുട്ടിൽ ആരി ഹാട്രിക്ക് പൂർത്തിയാക്കി. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കാണിത്.

ബ്രസീൽ ഈ വിജയത്തോടെ ഗ്രൂപ്പ് എഫിൽ ഒന്നാമത് എത്തി. ഇനി ഫ്രാൻസും ജമൈക്കയും ആണ് ഗ്രൂപ്പിൽ ബ്രസീലിന് മുന്നിൽ ഉള്ള എതിരാളികൾ.