നെയ്മറിന് പകരം ഫ്രെഡ്, ബ്രസീൽ തയ്യാർ

Picsart 22 11 27 00 58 36 356

ഖത്തർ ലോകകപ്പിലെ രണ്ടാം മത്സരത്തിന് ഇറങ്ങുന്ന ബ്രസീൽ അവരുടെ ലൈനപ്പ് പ്രഖ്യാപിച്ചു. ബ്രസീൽ ഇന്ന് സെർബിയക്ക് എതിരെ ഇറങ്ങിയ ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് സ്വിറ്റ്സർലാന്റിന് എതിരെ ഇറങ്ങുന്നത്‌. നെയ്മറും ഡാനിലോയും പരിക്ക് കാരണം ഇന്ന് ഇല്ല. പകരം ഫ്രെഡും മിലിറ്റാവോയും ആദ്യ ഇലവനിൽ എത്തി. നെയ്മറിന് പകരം മധ്യനിര താരത്തെ ഇറക്കിയത് ബ്രസീലിന്റെ അറ്റാക്കിനെ എങ്ങനെ ബാധിക്കും എന്ന് കണ്ടറിയണം.

അലിസൺ തന്നെ ഇന്ന് വലക്കു മുന്നിൽ ഇറങ്ങുന്നത്. തിയാഗോയും മാർക്കിനോസും സെന്റർ ബാക്കിൽ ഇന്നും തുടരും. റൈറ്റ് ബാക്കായാണ് മിലിറ്റാവോ ഇറങ്ങുക. ലെഫ് ബാക്ക സാൻഡ്രോ ഉണ്ട്. മധ്യനിരയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കൂട്ടുകെട്ടായ കസമെറോയും ഫ്രെഡും. ഒപ്പം പക്വേറ്റയും. അറ്റാക്കിൽ റിച്ചാർൽസിസണ് ഇരു വശവുമായി വിനീഷ്യസും റാഫിഞ്ഞയും ഇറങ്ങുന്നു.

Picsart 22 11 28 01 39 04 665

Brazil XI: Alisson, Militao, T Silva, Marquinhos, Sandro, Fred, Casemiro, Paqueta, Raphinha, Vinicius Jr, Richarlison.

🇨🇭 Switzerland XI: Sommer, Widmer, Akanji, Elvedi, Rodriguez, Freuler, Xhaka, Rieder, Sow, Vargas, Embolo.