“ബ്രസീൽ ഡാൻസ് ചെയ്യുന്നത് ആരെയും വേദനിപ്പിക്കാനല്ല, ഇനിയും നിരവധി ഡാൻസുകൾ ഞങ്ങൾ തയ്യാറാക്കി വെച്ചിട്ടുണ്ട്”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഗോൾ നേടിയതിന് ശേഷമുള്ള ബ്രസീൽ ടീമിന്റെ ഡാൻസ് തന്റെ രാജ്യത്തിനും സന്തോഷം നൽകുന്നതാണെന്നും അത് എതിരാളികളെ അനാദരിക്കുന്നതിനോ വേദനിപ്പിക്കുന്നതിനോ വേണ്ടിയല്ലെന്നും ബ്രസീൽ താരം വിനീഷ്യസ് ജൂനിയർ പറഞ്ഞു.

മറ്റുള്ളവരുടെ സന്തോഷം കാണുമ്പോൾ പരാതിപ്പെടാൻ ഇഷ്ടപ്പെടുന്ന ആൾക്കാർ ഉണ്ട്. ഞങ്ങൾ ബ്രസീലുകാർ സന്തോഷമുള്ള ആളുകളാണ്, ഞങ്ങളുടെ സന്തോഷം ചിലരെ എല്ലായ്പ്പോഴും വിഷമിക്കും,” വിനീഷ്യസ് ബുധനാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Picsart 22 12 06 01 14 31 740

ഗോൾ എന്നത് ഫുട്ബോളിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷമാണ്, അതു ഒരു ലോകകപ്പിൽ ആകുമ്പോൾ പ്രാധാന്യം കൂടും. കളിക്കാർക്ക് മാത്രമല്ല, നമ്മുടെ മുഴുവൻ രാജ്യത്തിനും സന്തോഷത്തിന്റെ നിമിഷമാണ് ഇത്. അത് ഞങ്ങൾ ആഘോഷിക്കും.

ഇനിയും നിരവധി ഡാൻസുകൾ ഞങ്ങൾ തയ്യാറാക്കി വെച്ചിട്ടുണ്ട് എന്നും വിനീഷ്യസ് പറഞ്ഞു. ഞങ്ങൾക്ക് എതിരെയുള്ളതിനേക്കാൾ കൂടുതൽ ആളുകൾ ഞങ്ങളുടെ കൂടെയുണ്ട് എന്നും വിനീഷ്യസ് പറഞ്ഞു