ബെൻസീമ ഫൈനലിന് തിരികെ എത്തുമോ?

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പ് ഫൈനലിൽ ഫ്രാൻസ് എത്തിയതോടെ വീണ്ടും ആ ചോദ്യങ്ങൾ ഉയരുകയാണ്. കരീം ബെൻസീമ ലോകകപ്പ് ഫൈനൽ കളിക്കാൻ ഫ്രാൻസിന് ഒപ്പം ചേരുമോ? ഇന്നലെ മത്സര ശേഷം പരിശീലകൻ ദിദിയർ ദെഷാംസും ഈ ചോദ്യം നേരിട്ടു. അദ്ദേഹം പറഞ്ഞ മറുപടി തനിക്ക് ഉത്തരമില്ല എന്നും താൻ ഈ ചോദ്യത്തിന് മറുപടി പറയില്ല എന്നുമായിരുന്നു.

ലോകകപ്പ് സ്ക്വാഡിൽ ഉണ്ടായിരുന്ന ബെൻസീമ പരിക്ക് കാരണം ഫ്രാൻസിന്റെ ക്യാമ്പ് വിടുക ആയിരുന്നു. താരം ക്യാമ്പ് വിട്ടു എങ്കിലും ദെഷാംസ് ബെൻസീമക്ക് പകരക്കാരനെ ടീമിലേക്ക് എടുത്തില്ല. ദെഷാംസ് ഫ്രാൻസ് ലോകകപ്പ് കിരീടം നേടുക ആണെങ്കിൽ ബെൻസീമക്ക് കൂടെ ആ മെഡൽ ലഭിക്കണം എന്ന് ഉറപ്പിക്കുക ആയിരുന്നു ആ നീക്കത്തിലൂടെ. 2018ൽ ഫ്രാൻസ് ലോകകപ്പ് നേടിയപ്പോൾ ബെൻസീമ സ്ക്വാഡിൽ ഉണ്ടായിരുന്നില്ല.

ബെൻസീമ 22 12 15 12 32 33 688

ഇപ്പോൾ ബെൻസീമ സ്ക്വാഡിൽ ഉള്ളത് കൊണ്ട് തന്നെ താരത്തിന് ഫൈനലിൽ വേണമെങ്കിൽ ഫ്രഞ്ച് സ്ക്വാഡിനൊപ്പം ചേരാം. ഫ്രാൻസ് സ്ക്വാഡിൽ ഇപ്പോൾ ഫ്ലൂ കാരണം പലരും വിഷമിക്കുന്ന ഘട്ടത്തിൽ ബെൻസീമയെ ഫ്രാൻസ് ടീമിലേക്ക് കൊണ്ടു വരുമോ എന്നത് കണ്ടറിയണം.

ബെൻസീമ ഫൈനലിന് ഖത്തറിലേക്ക് എത്തും എന്ന് തന്നെയാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ താരം കളിക്കാനുള്ള സാധ്യത വളരെ കുറവാണ്. ബെൻസീമക്ക് ഫൈനലിന് പോകാനുള്ള അനുമതി റയൽ മാഡ്രിഡ് ഇതിനകം നൽകിയിട്ടുണ്ട്.