അർജന്റീന ഗവണ്മെന്റ് അവരുടെ ആരാധകരായ 6,000ൽ അധികം പേരെ വരാനിരിക്കുന്ന ലോകകപ്പ് കാണാൻ സ്റ്റേഡിയങ്ങളിൽ എത്തുന്നതിൽ നിന്ന് വിലക്കി. അക്രമാസക്തരായി മുമ്പ് കുപ്രസിദ്ധി നേടിയ ആരാധകർ, കുറ്റവാളികളും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവരാണ് വിലക്ക് കിട്ടിയവരിൽ കൂടുതലും എന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ നിലവിൽ ഗവണ്മെന്റിനോ ബാങ്കിനോ കുടിശ്ശിക നൽകാൻ ഉള്ളവർക്കും വിലക്ക് ഉണ്ട്.
വിധിയെക്കുറിച്ച് സർക്കാർ ഉദ്യോഗസ്ഥർ ഇന്ന്ല്ദ് റേഡിയോ വഴി ഔദ്യോഗിക പ്രസ്താവന ഇറക്കി. ഫുട്ബോളിലേക്ക് സമാധാനം തിരികെ കൊണ്ടുവരാൻ ആണ് ആരാധകരെ ഖത്തറിൽ പോകുന്നതിൽ നിന്ന് വിലക്കുന്നത് എന്ന് സർക്കാർ അറിയിച്ചു. വിലക്കപ്പെട്ടവരിൽ 3000 പേർ അർജന്റീനയിലും ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ വിലക്ക് ഉള്ളവരാണ്.
സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട് എന്നിവർക്കൊപ്പം ഗ്രൂപ്പ് സിയിൽ ആണ് അർജന്റീന മത്സരിക്കുന്നത്. നവംബർ 22 ചൊവ്വാഴ്‌ച സൗദി അറേബ്യയ്‌ക്കെതിരെ അർജന്റീന അവരുടെ ലോകകപ്പ് ടൂർണമെന്റ് ആരംഭിക്കും.