ഐസിസി ടൂര്‍ണ്ണമെന്റുകളിൽ ഇന്ത്യയ്ക്ക് മികവ് പുലര്‍ത്താനാകാറില്ല – നാസ്സര്‍ ഹുസൈന്‍

ഐസിസി ടൂര്‍ണ്ണമെന്റുകളിൽ ഇന്ത്യ പൊതുവേ മികവ് പുലര്‍ത്താറില്ല എന്ന് നാസ്സര്‍ ഹുസൈന്‍. ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ സെമി ഫൈനൽ മത്സരത്തിന് മുമ്പാണ് ഹുസൈന്‍ ഈ പരാമര്‍ശം നടത്തിയത്. ഐസിസി ഇവന്റുകളിൽ ഇന്ത്യ അണ്ടര്‍ പെര്‍ഫോം ചെയ്യുന്നത് പതിവാണെന്നും 2014 ടി20 ലോകകപ്പിലെ തോൽവിയും 2017 ചാമ്പ്യന്‍ഷസ് ട്രോഫി ഫൈനലിലെ തോല്‍വിയും ചൂണ്ടിക്കാണിച്ച് നാസ്സര്‍ ഹുസൈന്‍ പറഞ്ഞു.

2015 ഏകദിന ലോകകപ്പ്, 2016 ടി20 ലോകകപ്പ്, 2019 ഏകദിന ലോകകപ്പിലെല്ലാം ടീം സെമി വരെ മാത്രമേ എത്തിയിട്ടുള്ളുവെന്നും 2021 ടി20 ലോകകപ്പിൽ ടീം ഗ്രൂപ്പ് സ്റ്റേജിൽ തന്നെ പുറത്തായതും നാസ്സര്‍ ചൂണ്ടിക്കാട്ടി.