വനിതാ ഫുട്ബോൾ ലോകകപ്പിൽ അർജന്റീനയുടെ മാരക തിരിച്ചുവരവ്. ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നേരിട്ട അർജന്റീന 66 മിനുട്ട് വരെ 2-0ന് പിറകിൽ ആയിരുന്നു. അവിടെ നിന്ന് തിരിച്ചടിച്ച് 2-2ന്റെ സമനില സ്വന്തമാക്കാൻ അർജന്റീനക്ക് ആയി. അർജന്റീനയുടെ ആദ്യ പോയിന്റ് ആണ് ഇത്.

30ആം മിനുട്ടിൽ ലിൻഡ മിടാലോ നേടിയ ഗോളിൽ ദക്ഷിണാഫ്രിക്ക ലീഡ് എടുത്തു. രണ്ടാം പകുതിയിൽ 66ആം മിനുട്ടിൽ തെംബി ഗറ്റ്ലാണ ദക്ഷിണാഫ്രിക്കയുടെ ലീഡ് ഇരട്ടിയാക്കി. 2-0. ഈ ലീഡ് 74ആം മിനുട്ട് വരെ തുടർന്നു. 74ആം മിനുട്ടിൽ സോഫിയ ബർൺ ഒരു ഗോൾ നേടി അർജന്റീനയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. 79ആം മിനുട്ടിൽ റൊമിന നുനസ് സമനില ഗോളും നേടി.
ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ അർജന്റീന സ്വീഡനെയും ദക്ഷിണാഫ്രിക്ക ഇറ്റലിയെയും നേരിടും.














