അർജന്റീനക്ക് വീണ്ടും തിരിച്ചടി, ജോക്വിൻ കൊറേയയും ലോകകപ്പിൽ നിന്നു പുറത്ത്

Wasim Akram

ലോകകപ്പിന് ഒരുങ്ങുന്ന അർജന്റീന ടീമിന് വീണ്ടും തിരിച്ചടി. നികോ ഗോൺസാലസിന് പിന്നാലെ ജോക്വിൻ കൊറേയയും ലോകകപ്പിൽ നിന്നു പുറത്ത്. പൂർണ ആരോഗ്യവാൻ അല്ലാതെ ലോകകപ്പിന് എത്തിയ താരത്തിന് പരിക്കിൽ നിന്നു പൂർണ മുക്തൻ ആവാൻ സാധിച്ചില്ല.

താരത്തിന് പകരക്കാരനെ ഉടൻ അർജന്റീന പ്രഖ്യാപിക്കും. എഡി ബുഡിയ ആണ് താരത്തിന് പകരക്കാരൻ ആവും എന്നു കരുതുന്ന താരംസ് അപ്രതീക്ഷിതമായി ഗർനാചോക്ക് വിളി വരുമോ എന്നു കണ്ടറിയാം. പൂർണ ആരോഗ്യം കൈവരിക്കാത്ത ലെഫ്റ്റ് ബാക്ക് മാർകോസ് അക്യുനയുടെ കാര്യത്തിലും നിലവിൽ അർജന്റീനക്ക് ആശങ്കയുണ്ട്.