അലക്സ് സാൻഡ്രോ ക്രൊയേഷ്യക്ക് എതിരെ കളിക്കാൻ സാധ്യതയില്ല

Picsart 22 12 08 21 06 04 812

നാളെ ബ്രസീൽ ക്രൊയേഷ്യയെ നേരിടുമ്പോൾ അലക്സ് സാൻഡ്രോ ടീമിൽ ഉണ്ടാകാൻ സാധ്യതയില്ല. സാൻഡ്രോ പരിശീലനം ആരംഭിച്ചിട്ടുണ്ട് എങ്കിലും പരിക്ക് ഭേദമായിട്ടില്ല. താരം പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കാത്തത് കൊണ്ട് തന്നെ നാളെ ഇറങ്ങാനുള്ള സാധ്യത കുറവാണ് എന്ന് പരിശീലകൻ ടിറ്റെ ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Picsart 22 12 08 21 06 11 943

സാൻഡ്രോയ്ക്ക് ഏറ്റ പരിക്ക് നെയ്മറിനും ഡനിലോക്കും ഏറ്റ പരിക്കിൽ നിന്ന് വ്യത്യസ്തമാണ് എന്നും ടിറ്റെ പറഞ്ഞു. സാൻഡ്രോ ഇല്ല എങ്കിൽ മിലിറ്റാവോയും ഡാനിലോയും ആകും ബ്രസീലിന്റെ ഫുൾബാക്ക് ആവുക. ഡാനിലോ റൈറ്റ് ബാക്കായും മിലിറ്റാവീ ലെഫ് ബാക്കായും ഇറങ്ങും.