ഖത്തർ ഫിഫ വേൾഡ് കപ്പ് ആരാധകരെ ആവേശത്തിലാക്കി ഏഴ് ഭാഷകൾ ഉൾപ്പെടുത്തി പൂർണമായും ഖത്തറിൽ ചിത്രീകരിച്ച വീഡിയോ തീം സോങ് “അഹല്’ൻ” നവംബർ 11 ന് ഗുഡ്‌വിൽ എന്റർടൈൻമെന്റ് യൂട്യൂബ്ബ് ചാനലിലൂടെ പുറത്തിറങ്ങി. ഖത്തറിന്റെ പ്രതീകാത്മക ചരിത്രത്തിലൂടെ തുടങ്ങി വേൾഡ്ഡ്കപ്പിന്റെ ആവേശത്തിൽ ആറാടിക്കുന്ന ഈ പാട്ട് ഇതിനോടകം തന്നെ വൈറൽ ആയിരിക്കുന്നു.
ഖത്തറിൽ അക്കൗണ്ട്സ് മാനേജർ ആയി വർക്ക് ചെയ്യുന്ന തൃശൂർ – മാള സ്വദേശി ക്ലിന്റൺ ക്ലീറ്റസാണ് പാട്ടിന്റെ വരികളും സംവിധാനവും. പലസ്‌തീൻ സിംഗർ അഹമ്മദ് സാബിർ, മലയാളികളായ അരുൺപ്രസാദ്, ആലില മുരളി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിദേശികളും സ്വദേശികളുമായ നിരവധിപ്പേർ ഗാനരംഗങ്ങളിൽ അഭിനയിച്ചിരിക്കുന്നു.
ക്യാമറ ശ്രീചന്ദ്, എഡിറ്റിംഗ്- ഡോൺ സാഖി, പ്രൊജക്റ്റ് ഡിസൈൻ ഫസൽ കെ. എസ്, റിജേഷ്. കോറിയോ- ഷഫീഖ്, വിഷ്ണു സുധാകരൻ. അസോസിയേറ്റ് ക്യാമറ അമീർ കെ. കെ. അസിസ്റ്റന്റ് ഡയറക്ടർസ് – രഞ്ജിത്, നിധീഷ്. Staccam studios ആണ് പ്രൊഡക്ഷൻ. നവംബർ 20 ന് ഖത്തർ വേൾഡ്ക്കപ്പ് കിക്ക്‌ഓഫ് ചെയ്യാനിരിക്കെ ആരാധകരെ ഫുട്ബോൾ ആവേശത്തിലാക്കാൻ അഹ്‌ലാന് കഴിയുമെന്ന് തീർച്ച.
Link: https://youtu.be/Qr825pD69sY