ലോകകപ്പിൽ ഇന്നലെ മൂന്നു മത്സരങ്ങൾക്ക് മാത്രം നൽകിയത് 59 മിനിറ്റ് അധിക സമയം!!!

Wasim Akram

ഇന്നലെ ലോകകപ്പിൽ നടന്ന മൂന്നു മത്സരങ്ങൾക്ക് മാത്രം റഫറിമാർ അനുവദിച്ചത് 59 മിനിറ്റ് അധിക സമയം. ഇന്നലെ നടന്ന ഇംഗ്ലണ്ട്, ഇറാൻ ആദ്യ മത്സരത്തിന്റെ തുടക്കം തന്നെ സഹപ്രതിരോധ താരവും ആയി കൂട്ടിമുട്ടി ഒരുപാട് സമയം ചികത്സ തേടുന്ന ഇറാൻ ഗോൾ കീപ്പരുടെ കാഴ്ചയും ആയാണ്. തുടർന്ന് ആദ്യ പകുതിയിൽ 14 മിനിറ്റ് ആണ് റഫറി അധികം അനുവദിച്ചത്.

ഇതേ മത്സരത്തിൽ രണ്ടാം പകുതിയിൽ 13 മിനിറ്റ് വീണ്ടും അധികം അനുവദിച്ചു. തുടർന്ന് നടന്ന സെനഗൽ, ഹോളണ്ട് മത്സരത്തിൽ രണ്ടാം പകുതിയിൽ 10 മിനിറ്റുകൾ അനുവദിച്ചപ്പോൾ അമേരിക്ക, വെയിൽസ് മത്സരത്തിലെ രണ്ടാം പകുതിയിലും 10 മിനിറ്റ് അനുവദിച്ചു. ഇംഗ്ലണ്ട്, ഇറാൻ മത്സരത്തിൽ 29 മിനിറ്റുകൾ അധികം അനുവദിച്ചപ്പോൾ സെനഗൽ, ഹോളണ്ട് മത്സരത്തിൽ 14 മിനിറ്റും അമേരിക്ക, വെയിൽസ് മത്സരത്തിൽ 16 മിനിറ്റും അധികമായി അനുവദിച്ചു. ഇത്ര അധികം സമയം അധിക സമയം ഒരു ദിനം തന്നെ ഇത്രയും മത്സരങ്ങളിൽ അനുവദിക്കുന്നത് അപൂർവമാണ്.