“2014ലെ അർജന്റീനയെക്കാൾ ശക്തരാണ് ഇപ്പോഴത്തെ അർജന്റീന” – വാൻ ഹാൽ

Newsroom

ഇപ്പോഴത്തെ അർജന്റീന 2014ലെ അർജന്റീനയെക്കാൾ ശക്തരാണ് എന്ന് ഹോളണ്ട് പരിശീലകൻ ലൂയി വാൻ ഹാൽ. ഇന്ന് അർജന്റീനയെ ലോകകപ്പ് ക്വാർട്ടറിൽ നേരിടുന്നതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു വാൻ ഹാൽ. 2014ൽ വാൻ ഹാൽ പരിശീലിപ്പിച്ച നെതർലന്റ്സ് അർജന്റീനയോട് സെമി ഫൈനലിൽ പരാജയപ്പെട്ടിരുന്നു. അന്ന് പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു നെതർലന്റ്സ് പരാജപ്പെട്ടത്.

Picsart 22 12 04 02 56 06 689

അന്നത്തെ അർജന്റീനയെക്കാൾ മികച്ച ടീമാണ് ഇപ്പോഴത്തേത് എന്ന് വാൻ ഹാൽ പറയുന്നു. ഫ്രാൻസിനും ബ്രസീലിനും ഒപ്പം അർജന്റീനയും ഈ ലോകകപ്പിലെ ഫേവറിറ്റ്സ് ആണെന്നും വാൻ ഹാൽ പറഞ്ഞു.

മെസ്സിയെ തടയേണ്ടത് എങ്ങനെ ആണെന്ന് തനിക്ക് പ്ലാൻ ഉണ്ടെന്നും എന്നാൽ അത് എങ്ങനെ ആണെന്ന് താൻ ഇപ്പോൾ പറയില്ല എന്നും വാൻ ഹാൽ മത്സരത്തിനു മുന്നോടിയായി പറഞ്ഞു. ഇന്ന് രാത്രി 12.30ന് ആണ് നെതർലന്റ്സും അർജന്റീനയും തമ്മിൽ ഏറ്റുമുട്ടുന്നത്.