ഡി മരിയയും ഡി പോളും കളിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് അർജന്റീന കോച്ച്

Picsart 22 12 09 00 45 56 065

ആംഗെൽ ഡി മരിയയും റോഡ്രിഗോ ഡി പോളും ഇന്ന് ക്വാർട്ടർ ഫൈനലിൽ നെതർലാൻഡ്‌സിനെതിരായ മത്സരത്തിൽ കളിക്കുമെന്ന് തനിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്ന് അർജന്റീന കോച്ച് ലയണൽ സ്‌കലോനി പറഞ്ഞു. ഇരുവരും ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട് എന്നും ഡി പോളിന്റെ പരിക്ക് സാരമുള്ളതാണ് എന്ന റിപ്പോർട്ടുകൾ ശരിയല്ല എന്നും കോച്ച് പറഞ്ഞു.

ഡി മരിയ 22 12 09 00 46 08 767

ഡി മരിയയ്ക്ക് ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം പരിക്ക് കാരണം നഷ്ടമായിരുന്നു‌. ഡി പോൾ ഇതുവരെ അർജന്റീനയുടെ എല്ലാ മത്സരത്തിലും അവരുടെ മിഡ്ഫീൽഡിൽ ഉണ്ടായിരുന്നു‌. ലൈനപ്പ് ഇതുവരെ തീരുമാനിച്ചില്ല എന്നും ഇരുവരുടെ സ്ഥിതി വിലയിരുത്തിയ ശേഷം തീരുമാനിക്കും എന്നും സ്കലോനി പറഞ്ഞു. ഇന്ന് രാത്രി 12.30നാണ് അർജന്റീനയും നെതർലന്റ്സും തമ്മിലുള്ള മത്സരം.