ഫിഫാ റാങ്കിംഗ് ബ്രസീൽ രണ്ടാം സ്ഥാനത്ത്, അർജന്റീന ആറാമത്, ഇന്ത്യ 105ആം സ്ഥാനത്ത്

Lionel Messi Argentina 1vqb391pcm9yt1shp9k5crl427

പുതിയ ഫിഫാ റാങ്കിംഗിൽ ബ്രസീലിനും അർജന്റീനക്കും നേട്ടം. ബ്രസീൽ രണ്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. ഒന്നാമത് ബെൽജിയം തന്നെ തുടരുന്നു. ബെൽജിയത്തിന് 1822 പോയിന്റും ബ്രസീലിന് 1798 പോയിന്റുമാണ് ഉള്ളത്. കോപ അമേരിക്ക കിരീടം നേടിയ അർജന്റീന ആറാം സ്ഥാനത്തേക്ക് മുന്നേറി. 72 പോയിന്റുകൾ ഈ പുതിയ റാങ്കിംഗിൽ അർജന്റീന അധികമായി നേടി. യൂറോ ചാമ്പ്യന്മാരായ ഇറ്റലിക്കും ഈ റാങ്കിംഗിൽ നേട്ടമുണ്ടാക്കാൻ ആയി. ഇറ്റലി 103 പോയിന്റ് വർധിപ്പിച്ച് റാങ്കിംഗിൽ അഞ്ചാം സ്ഥാനത്ത് എത്തി.

ഫ്രാൻസ് മൂന്നാമതും ഇംഗ്ലണ്ട് നാലാമതുമാണ് ഉള്ളത്. സ്പെയിൻ ഏഴാമതും പോർച്ചുഗൽ എട്ടാമതും മെക്സിക്കോ ഒമ്പതാമതും അമേരിക്ക പത്താം സ്ഥാനത്തും നിൽക്കുന്നു. ഇന്ത്യ 105 സ്ഥാനത്ത് തന്നെ തുടരുകയാണ്. ഇന്ത്യക്ക് 1180 പോയിന്റാണ് ഉള്ളത്.Img 20210812 144552

Img 20210812 144006

Previous articleസ്വര്‍ണ്ണ നേട്ടം, 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി നീരജ് രണ്ടാം സ്ഥാനത്ത്
Next articleആദ്യ പത്ത് സ്ഥാനത്തിലേക്കെത്തി കമല്‍പ്രീത് കൗര്‍