ഫിഫ റാങ്കിംഗിൽ സ്ഥാനമാറ്റം ഇല്ലാതെ ഇന്ത്യ

- Advertisement -

പുതിയ ഫിഫ റാങ്കിംഗിൽ സ്ഥാന മാറ്റം ഇല്ലാതെ ഇന്ത്യ. കഴിഞ്ഞ മാസം 108ആം സ്ഥാനത്ത് ഉണ്ടായിരുന്ന ഇന്ത്യ ഇപ്പോഴും ആ സ്ഥാനത്ത് തന്നെ തുടരുകയാണ്. കൊറോണ കാരണം രാജ്യാന്തര മത്സരങ്ങൾ ഒന്നും നടക്കാത്തതിനാൽ റാങ്കിംഗിൽ എവിടെയും മാറ്റമില്ല. 1189 പോയന്റാണ് ഇന്ത്യക്ക് റാങ്കിങിൽ ഉള്ളത്.

റാങ്കിംഗിന്റെ തലപ്പത്ത് ബെൽജിയം തന്നെ തുടരുന്നുണ്ട്. ലോക ചാമ്പ്യന്മാരായ ഫ്രാൻസ് രണ്ടാമതും ബ്രസീലും മൂന്നാമതും മാറ്റമില്ലാതെ തുടരുന്നു‌.

Advertisement