ഫിഫ റാങ്കിംഗിൽ ഇന്ത്യ പിറകോട്ട്!!!

- Advertisement -

പുതിയ ഫിഫ റാങ്കിംഗിലും ഇന്ത്യ തിരിച്ചടി നേരിട്ടു. ലോകകപ്പ് യോഗ്യതാ റൌണ്ടിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ സമനില വഴങ്ങിയത് ആണ് റാങ്കിംഗിൽ ഇന്ത്യക്ക് തിരിച്ചടിയാവാൻ കാരണമ്. കഴിഞ്ഞ മാസം 104ആം സ്ഥാനത്ത് നിന്ന് ഇന്ത്യ രണ്ട് സ്ഥാനങ്ങൾ പിറകോട്ട് പോയി 106ആം സ്ഥാനത്തായിരിക്കുകയാണ്. തുടർച്ചയായി റാങ്കിംഗിൽ പിറകോട്ട് പോവുകയാണ് ഇന്ത്യ ഇപ്പോൾ.

ഇന്ത്യയ്ക്ക് ഈ‌ റാങ്കിംഗിൽ ആറു പോയന്റ് ആണ് നഷ്ടമായത്. ഇന്ത്യയെ സമനിലയിൽ പിടിച്ച ബംഗ്ലാദേശ് മൂന്ന് സ്ഥാനങ്ങൾ റാങ്കിംഗിൽ മെച്ചപ്പെടുത്തുകയും ചെയ്തു. റാങ്കിംഗിന്റെ തലപ്പത്ത് ബെൽജിയം തന്നെ തുടരുന്നുണ്ട്. ഫ്രാൻസ് രണ്ടാമതും ബ്രസീലും മൂന്നാമതും മാറ്റമില്ലാതെ തുടരുന്നു‌.

Advertisement