പുതിയ റാങ്കിംഗ് സിസ്റ്റം തിരിച്ചടിയല്ല, ഇന്ത്യ മുന്നോട്ടേക്ക് വരാൻ സാധ്യത

- Advertisement -

റാങ്കിംഗിൽ ഫിഫ നടത്തുന്ന പരിഷ്കാരങ്ങൾ ഇന്ത്യയെ ഭാവിയിൽ മോശമായി ബാധിച്ചേക്കാമെങ്കിലും ഇപ്പോൾ ഇന്ത്യക്ക് കാര്യമായ തിരിച്ചടികൾ ഉണ്ടാവില്ല എന്നാണ് റാങ്കിംഗ് പ്രിവ്യൂ നൽകുന്ന ഫുട്ബോൾ നിരീക്ഷകർ നൽകുന്നത്. പകരം ഇന്ത്യ മുന്നോട്ടാണ് ഇത്തവണ പോവുക. ഇന്ത്യയുടെ എറ്റവും മികച്ച രണ്ടാമത്തെ റാങ്കിംഗ് ആയ 96ൽ ഇന്ത്യ എത്തിയേക്കും എന്നാണ് സൂചനകൾ. എലോ റാങ്കിംഗ് രീതിയിലാണ് ഫിഫ ഇനി മുതൽ റാങ്കിംഗ് കണക്കിലാക്കുക.

മറ്റന്നാൾ പുറത്ത് ഇറങ്ങുന്ന റാങ്കിംഗിൽ ഇന്ത്യ 351 പോയന്റുമായി 96ആം സ്ഥാനത്ത് എത്തിയേക്കും‌‌ കഴിഞ്ഞ റാങ്കിംഗിൽ 97ആം സ്ഥാനത്തായിരുന്നു ഇന്ത്യ. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു അവസാനമായി ഇന്ത്യ 96ആം റാങ്കിൽ എത്തിയത്. ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ റാങ്കിംഗ് ആകും ഇത്. 1996ൽ 94ആം റാങ്കിൽ എത്തിയതാണ് ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്കിംഗ്.

റാങ്കിംഗിൽ ആദ്യ പത്തിൽ കാര്യമായ മാറ്റങ്ങൾ വരാൻ സാധ്യത ഇല്ല. കഴിഞ്ഞ ദിവസം ലോക ചാമ്പ്യന്മാരായ ഫ്രാൻസ് ആണ് ആദ്യ പത്തിൽ നേട്ടമുണ്ടാക്കിയത്. മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഫ്രാൻസ് മൂന്നാമത് എത്തിയേക്കും. ക്രൊയേഷ്യ അഞ്ച് സ്ഥാനങ്ങൾ മുന്നോട്ട് വന്ന് 15ലും എത്തും. ഒന്നാം സ്ഥാനത്ത് ജർമ്മനിയും രണ്ടാം സ്ഥാനത്ത് ബ്രസീലും തുടരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement