ഇനി കോപ അമേരിക്കയ്ക്ക് കാത്തിരിക്കാം, ഖത്തറും ജപ്പാനും കളിക്കും

- Advertisement -

ലോകകപ്പിന്റെ ആരവം ഒഴിഞ്ഞു. ഇനി രാജ്യാന്തര ഫുട്ബോളിൽ വരാനിരിക്കുന്ന പ്രധാന ടൂർണമെന്റ് അടുത്ത വർഷം നടക്കാനിരിക്കുന്ന കോപ അമേരിക്കയാണ്‌. ബ്രസീലാണ് കോപ അമേരിക്കയ്ക്ക് ആതിഥ്യം വഹിക്കുന്നത്. ലാറ്റിനമേരിക്കൻ ടീമുകളും രണ്ട് പുറത്തുള്ള ടീമുകളുമായി 12 ടീമുകളാണ് അടുത്ത കോപ അമേരിക്കയിൽ പങ്കെടുക്കുക.

പുറത്ത് നിന്നുള്ള രണ്ട് ടീമുകളും ഇത്തവണ ഏഷ്യയിൽ നിന്നാണ്‌‌. ജപ്പാനും ഖത്തറുമാണ് കോപ അമേരിക്കയിൽ അടുത്ത തവണ ഉണ്ടാവുക. ജപ്പാന്റെ ഇത് രണ്ടാമത്തെ കോപ അമേരിക്ക ടൂർണമെന്റാകും. 2022 ലോകകപ്പിന് ആതിഥ്യം വഹിക്കുന്നതിനാലാണ് ഖത്തറിന് കോപയിലേക്ക് ക്ഷണം ലഭിച്ചത്. അടുത്ത വർഷൻ ജൂണി-ജൂലൈ മാസമാകും ടൂർണമെന്റ് നടക്കുക.

ടീമുകൾ; ബ്രസീൽ, ചിലി, അർജന്റീന, ഉറുഗ്വേ, പരാഗ്വേ, കൊളംബിയ, ഇക്കഡോർ, പെറു, വെനുസ്വേല, ബൊളീവിയ, ജപ്പാൻ, ഖത്തർ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement