ഇന്നലത്തെ പരാജയം, ഇന്ത്യക്ക് നഷ്ടമായത് ഫിഫാ റാങ്കിംഗിലെ സർവ്വകാല റെക്കോർഡ്

- Advertisement -

ഇന്നലെ മാൽഡീവ്സിനോട് ഇന്ത്യ പരാജയപ്പെട്ടത് സാഫ് കപ്പ് കിരീടത്തോടൊപ്പം ഒരു ചരിത്ര നേട്ടം കൂടിയാണ് ഇല്ലാണ്ടാക്കിയത്. ഇന്നലെ ഫൈനലിൽ മാൽഡീവ്സിനോട് തോറ്റില്ലായിരുന്നു എങ്കിൽ ഇന്ത്യക്ക് റാങ്കിംഗിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പൊസിഷനായ 94ൽ എത്താമായിരുന്നു. കളി പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു തോറ്റത് എങ്കിൽ വരെ ഇന്ത്യ റാങ്കിംഗിൽ കുതിപ്പ് നടത്തുമായിരുന്നു.

എന്നാൽ മാൽഡീവ്സിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ട ഇന്ത്യക്ക് മൂന്ന് പോയന്റുകൾ നേടാനുള്ള അവസരം നഷ്ടമാക്കി. 1245 പോയന്റുമായി ഇന്ത്യ റാങ്കിംഗിൽ ഇത്തവണ ഒരു സ്ഥാനം പിറകോട്ട് പോകും. ഇന്ത്യ സെപ്റ്റംബർ 20ന് വരുന്ന പുതിയ റാങ്കിംഗിൽ 97ആം സ്ഥാനത്തേക്ക് പോകും.

Advertisement