ഫിഫാ റാങ്കിംഗിൽ ഇന്ത്യ ഒരു സ്ഥാനം പിറകോട്ട്

- Advertisement -

സാഫ് കപ്പ് ഫൈനലിൽ മാൽഡീവ്സിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ട ഇന്ത്യക്ക് പുതിയ ഫിഫാ റാങ്കിംഗിൽ ഒരു സ്ഥാനം നഷ്ടമായി. 96ആം റാങ്കിൽ ഉണ്ടായിരുന്നു ഇന്ത്യ 97ആം സ്ഥാനത്തേക്ക് എത്തി. 1244 പോയന്റാണ് ഇന്ത്യക്ക് ഇപ്പോൾ ഉള്ളത്.

സാഫ് കപ്പ് ഫൈനലിൽ ഇന്ത്യ മാൽഡീവ്സിനോട് തോറ്റില്ലായിരുന്നു എങ്കിൽ ഇന്ത്യക്ക് റാങ്കിംഗിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പൊസിഷനായ 94ൽ എത്താമായിരുന്നു. ഇനി വരുന്ന സൗഹൃദ മത്സരങ്ങളെല്ലാം കരുത്തന്മാരോടാണ് എന്നതിനാൽ ഇന്ത്യക്ക് റാങ്കിംഗിൽ ഉള്ള മുന്നേറ്റം എളുപ്പമാകില്ല.

Advertisement