ഫിഫാ റാങ്കിംഗിൽ ഇന്ത്യ മുന്നോട്ട്!!

Photo: goal.com
- Advertisement -

ഈ മാസം പുറത്ത് വന്ന പോകുന്ന ഫിഫാ റാങ്കിംഗിൽ ഇന്ത്യക്ക് നേട്ടം. ഏഷ്യൻ കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായെങ്കിലും ഈ ഇന്റനാഷണൽ ബ്രേക്കിൽ കളിക്കാത്തതാണ് ഇന്ത്യയുടെ റാങ്കിംഗ് മുന്നോട്ട് പോകാൻ കാരണം. 101ആം റാങ്കിലാണ് ഇന്ത്യ ഈ പുതിയ റാങ്കിംഗിൽ ഉള്ളത്. 103ൽ നിന്ന് രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ഈ നേട്ടം.

ആദ്യ പത്ത് സ്ഥാനങ്ങള കാര്യമായ മാറ്റമില്ല. ഇംഗ്ലണ്ട് ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാമതും ഉറുഗ്വേ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാമതു എത്തി. ക്രൊയേഷ്യ അഞ്ചാമതേക്കും പോർച്ചുഗൽ ഏഴാം സ്ഥാനത്തേക്കും താഴുകയും ചെയ്തു. ബെൽജിയം ആണ് ഇപ്പോഴും ഒന്നാമത് തുടരുന്നത്. ലോക ചാമ്പ്യന്മാരായ ഫ്രാൻസ് രണ്ടാമതും ബ്രസീൽ മൂന്നാമതും തുടരുന്നു.

Advertisement