എ ഐ എഫ് എഫ് ഇന്ത്യൻ ഫുട്ബോളിനെ ശരിയായ ദിശയിലേക്കാണ് നയിക്കുന്നത് എന്ന് ഫിഫ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ ഫുട്ബോൾ പ്രതിസന്ധിയിലാണും ഫിഫ ഇടപെടണം എന്നും പറഞ്ഞ് ഐലീഗ് ക്ലബുകൾ എഴുതിയ കത്തിന് ഫിഫയുടെ മറുപടി. എ ഐ എഫ് എഫുമായി പ്രശ്നങ്ങൾ ചർച്ച ചെയ്തെന്നും എ ഐ എഫ് എഫിന്റെ മറുപടി തൃപ്തികരമാണെന്നും ഫിഫ പറഞ്ഞു. എ ഐ എഫ് എഫ് ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നത് എന്നും ക്ലബുകൾ എ ഐ എഫ് എഫിനൊപ്പം നിൽക്കണം എന്നും ഫിഫ പറഞ്ഞു.

എല്ലാം പ്രശ്നങ്ങളും പരിഹരിക്കാൻ എ ഐ എഫ് എഫിന് ഇപ്പോൾ ആകില്ല. അതിനു സമയം വേണം എന്നത് ഫിഫയും അംഗീകരിക്കുന്നു. ഇപ്പോൾ താൽക്കാലിക പരിഹാരങ്ങൾ എ ഐ എഫ് എഫ് ചെയ്യുന്നുണ്ട്. അവർ ക്ലബുകളുമായി ചർച്ച ചെയ്ത് ഇത് അറിയിച്ചിട്ടുണ്ട്. ഫിഫ പറഞ്ഞു. മിനേർവ പഞ്ചാബ് ക്ലബിന്റെ ഉടമ രഞ്ജിത് ബജാജിനാണ് ഫിഫ കത്ത് അയച്ചിരിക്കുന്നത്. ഇതോടെ ലീഗ് ലയനം ഇപ്പോൾ ഒന്നു നടക്കില്ല എന്ന് തീരുമാനമായി. ഐ ലീഗും ഐ എസ് എല്ലും രണ്ട് ലീഗുകളായി തന്നെ ഇനിയും മൂന്ന് വർഷമെങ്കിലും തുടരും.