സബ് ജൂനിയർ ലീഗ്, ഡോൺബോസ്കോയെ തകർത്ത് ഫാക്ട് അക്കാദമി

- Advertisement -

സബ് ജൂനിയർ ലീഗിൽ റെസ്റ്റ് ഓഫ് ഇന്ത്യ ഗ്രൂപ്പ് സിയിലെ മത്സരത്തിൽ ഫാക്ട് അക്കാദമിക്ക് വൻ വിജയം. ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിൽ ഡോൺബോക്സ്കോയെ ആണ് ഫാക്ട് പരാജയപ്പെടുത്തിയത്. പനമ്പിള്ളി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ആറു ഗോളുകൾക്കായിരുന്നു ഫാക്ടിന്റെ വിജയം. ഫാരിസ് അലിയുടെ ഹാട്രിക്കാണ് ഫാക്ടിന് ഇത്ര വലിയ വിജയം നൽകിയത്. 14, 28, 50 മിനുട്ടുകളിൽ ആയിരുന്നു ഫാരിസിന്റെ ഗോളുകൾ. ആദിത്യ ബാലൻ, ഹംദാൻ ഹബീബ്, നിതിൻ കൃഷ്ണ എന്നിവരാണ് മറ്റു സ്കോറേഴ്സ്.

Advertisement