അഫ്ഗാൻ യുവ താരം ഇസ്മായീൽ അസീൽ എഫ് സി കേരളയ്ക്ക് കളിക്കും

- Advertisement -

സെക്കൻഡ് ഡിവിഷൻ ഐ ലീഗിനും കേരള പ്രീമിയർ ലീഗിനും ആയി ഒരുങ്ങുന്ന എഫ് സി കേരള തങ്ങളുടെ സീസണിലെ ആദ്യ വിദേശ സൈനിങ് പൂർത്തിയാക്കി. അഫ്ഗാൻ സ്വദേശിയായ ഇസ്മായിൽ അസീൽ ഖാനെയാണ് എഫ് സി കേരള സ്വന്തമാക്കിയിരിക്കുന്നത്. മിഡ്ഫീൽഡറായ ഇസ്മായിൽ അസീൽ ദുബായ് ഫുട്ബോൾ ലോകത്ത് അറിയപ്പെടുന്ന യുവതാരമാണ്.

അബുദാബിയിൽ ഇത്തിഹാദ് അക്കാദമിയുടെ ഭാഗമായിരുന്നു താരം. മിഡ്ഫീൽഡറായി ആയി മികച്ച പ്രകടനം ഇത്തിഹാദിനായി കാഴ്ചവെച്ച ബദറിനെ അബുദാബിയിലെ മറ്റു ക്ലബുകൾ നോട്ടമിടുന്നതിന് ഇടയിലാണ് എഫ് സി കേരള റാഞ്ചിയത്. മുമ്പ് ഗോകുലം എഫ് സിയുമായി കരാർ ഒപ്പിടുന്നതിന് അടുത്ത് എത്തിയ താരം കൂടിയാണ് അസീൽ.

അഫ്ഗാനിസ്താനിലാണ് ജനിച്ചത് എങ്കിലും യു എ ഇയിൽ ആണ് അസീൽ വളർന്നത്. സെക്കൻഡ് ഡിവിഷൻ വിജയിച്ച് അടുത്ത് ഐ ലീഗിൽ എത്താനായാണ് എഫ് സി കേരള തയ്യാറെടുക്കുന്നത്.

Advertisement