ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയ ഏകപക്ഷീയമായി ജയിക്കുമെന്ന് മഗ്രാത്ത്

- Advertisement -

സ്റ്റീവൻ സ്മിത്തും ഡേവിഡ് വാർണറും ഇല്ലെങ്കിൽ ഇന്ത്യക്കെതിരായ ടെസ്റ്റിൽ ഓസ്ട്രേലിയ 4-0ന്റെ വിജയം നേടുമെന്ന് പ്രവചിച്ച് മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ഗ്ലെൻ മഗ്രാത്ത്.  സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ഓസ്ട്രലിയൻ ടീമിൽ വരുത്തിവെച്ച വിടവ് വലുതാണെങ്കിൽ യുവ താരങ്ങൾക്ക് അവസരം തെളിയിക്കാനുള്ള അവസരമാണിതെന്നും ഓസ്ട്രലിയ 4-0ന് ടെസ്റ്റ് പരമ്പര ജയിക്കുമെന്നും മഗ്രാത്ത് പറഞ്ഞു.

പന്ത് ചുരണ്ടാൽ വിവാദത്തിനു ശേഷം ഓസ്ട്രലിയക്ക് ഇതുവരെ ഒരു ടെസ്റ്റ് മത്സരം പോലും ജയിക്കാനായിട്ടില്ല. ഇതിനിടയിലാണ് ഓസ്‌ട്രേലിയൻ ബൗളിംഗ് ഇതിഹാസത്തിന്റെ പ്രവചനം.  ഏകദിന മത്സരത്തിലും അതിനു ശേഷം കളിച്ച 8 മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ഓസ്ട്രലിയക്ക് ജയിക്കാനായത്. ഓസ്ട്രേലിയയിൽ പരമ്പര നേടാനുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച അവസരമായിട്ടാണ് പലരും ഈ പരമ്പരയെ കാണുന്നത്. അതിനിടയിലാണ് മഗ്രാത്തിന്റെ പ്രവചനം.

നവംബർ 21നാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനം ആരംഭിക്കുന്നത്. മൂന്ന് ടി20 മത്സരങ്ങൾക്ക് ശേഷം ഡിസംബർ 6നാണ് ആദ്യ ടെസ്റ്റ് മത്സരം. ടെസ്റ്റ് മത്സരത്തിന് ശേഷം മൂന്ന് ഏകദിന മത്സരങ്ങളും ഇന്ത്യ ഓസ്ട്രേലിയയിൽ കളിക്കും.

Advertisement