ഷില്ലോങ്ങ് ലജോങ്ങ് ഡിഫൻഡറെ സ്വന്തമാക്കി എഫ് സി ഗോവ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അടുത്ത സീസണു വേണ്ടി ഡിഫൻസ് ശക്തമാക്കുന്നതിന്റെ ഭാഗമായി എഫ് സി ഗോവ പുതിയ സൈനിംഗ് പൂർത്തിയാക്കി. ഐ ലീഗ് ക്ലബായ ഷില്ലോങ്ങ് ലജോങ്ങിന്റെ കരുത്തുറ്റ ഡിഫൻഡർ ഐബാൻ ദോഹ്ലിംഗിനെയാണ് ഗോവ സൈൻ ചെയ്തത്. രണ്ട് വർഷത്തെ കരാറിലാണ് താരം ഗോവയിൽ എത്തുന്നത്. ഈ സീസൺ അവസാനത്തോടെ ലജോങ്ങുമായുള്ള കരാർ അവസാനിച്ച ഐബാൻ ഫ്രീ ഏജന്റായിരുന്നു.

2016 മുതൽ ഷില്ലോങ്ങ് ലജോങ്ങിനൊപ്പം ഉള്ള താരമാണ് ഐബാൻ. സെന്റർ ബാക്കായി കളിക്കുന്ന താരത്തിന് റൈറ്റ് ബാക്കായു കളിക്കാനുള്ള മികവ് ഉണ്ട്. ഈ കഴിഞ്ഞ സീസണിൽ ലജോങ്ങിനായി 19 മത്സരങ്ങളിൽ ഐബാൻ കളിച്ചിരുന്നു. ടാറ്റ ഫുട്ബോൾ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ഐബാൻ.