ചരിത്രം കുറിച്ച് എഫ് സി ഗോവ, ചാമ്പ്യൻസ് ലീഗിൽ സമനില തുടക്കം

ആദ്യമായി ഒരു ഇന്ത്യൻ ക്ലബ് എ എഫ് സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ കളിക്കുനതിനായി കാത്തിരുന്ന ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് നിരാശപ്പെടേണ്ടി വന്നില്ല. ഇന്ന് ഗ്രൂപ്പ് മത്സരത്തിൽ ഇറങ്ങിയ എഫ് സി ഗോവ ഇന്ത്യൻ ഫുട്ബോളിന് തന്നെ അഭിമാനമാകുന്ന പ്രകടനമാണ് കാഴ്ചവെച്ചത്‌. ഖത്തറിലെ വലിയ ക്ലബായ അൽ റയാനെ നേരിട്ട ഗോവ ശക്തമയ പോരാട്ടത്തിനൊടുവിൽ അവരെ സമനിലയിൽ പിടിച്ചു ‌

ഗോവയിൽ നടന്ന മത്സരം ഗോൾ രഹിതമായാണ് അവസാനിച്ചത്. അതിശക്തരാണ് എതിരാളികൾ എന്നതു കൊണ്ടും തന്നെ ഡിഫൻസീവ് ടാക്ടിക്സുമായാണ് ഗോവ ഇന്ന് കളിച്ചത്. ആ ടാക്ടിക്സ് വിജയിക്കുകയും ചെയ്തു. ഗോവൻ ഡിഫൻസും ഒപ്പം ഗോൾകീപ്പർ ധീരജ് സിംഗും ഇന്ന് ഏറെ മികച്ചു നിന്നു. ഇനി 17ആം തീയതി വഹ്ദക്ക് എതിരെയാണ് ഗോവയുടെ അടുത്ത മത്സരം.