ആരാണ് ട്രാൻസ്ഫർ സ്പെഷ്യലിസ്റ്റ് ഫാബ്രിസിയോ റൊമാനൊ!?

ajayradh

Download the Fanport app now!
Appstore Badge
Google Play Badge 1

ഒരു ഫുട്ബോൾ ആരാധകനെ സംബന്ധിച്ചിടത്തോളം ടീമിന്റെ മത്സരങ്ങളെക്കാൾ ആവേശഭരിതമാണ് ട്രാൻസ്ഫർ സീസൺ. പ്രിയപ്പെട്ട ടീം ഏതൊക്കെ താരങ്ങളെ സ്വന്തമാകും എന്നറിയാൻ അക്ഷമരായിരിക്കുന്നവരാണ് നമ്മളോരോരുത്തരും, പക്ഷെ നമ്മളിലേക്കെത്തുന്ന ട്രാൻസ്ഫർ റൂമറുകൾ മിക്കതും തെറ്റിപോവാറാണ് പതിവ്. അവിടെയാണ് വെറും 26 വയസ് മാത്രം പ്രായം ഉള്ള ഇറ്റാലിയൻ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനൊ താരം ആകുന്നത്.

വിശ്വാസ്യതയാണ് മറ്റുള്ളവരിൽ നിന്നും ഫാബ്രിസിയോയെ വ്യത്യസ്ഥനാക്കുന്നത്, സ്കൈ സ്പോർട്സ്, ദി ഗാർഡിയൻ എന്നീ പത്രങ്ങൾക്കു വേണ്ടിയാണ് പ്രധാനമായും ഫാബ്രിസിയോ ജോലി ചെയ്യുന്നത്, ട്രാൻസ്ഫർ ഡീലുകൾ ഇത്രയും കൃത്യമായി ഗണിച്ചു പറയാൻ എങ്ങനെ അദ്ദേഹത്തിന് സാധിക്കുന്നു?

പ്രമുഖ അഭിഭാഷകന്മാർ, താരങ്ങളുടെ ഏജന്റുകൾ, ക്ലബ്‌ ഡയറക്ടർമാർ തുടങ്ങി ഹോട്ടൽ സ്റ്റാഫുകൾ വരെയാണ് ഫാബ്രിസിയോയുടെ സോഴ്സ്. ഏകദേശം 50 ഫോൺ കോളുകൾ വരെയാണ് ഒരു ദിവസം ചെയ്യേണ്ടി വരുന്നത്. സ്കൈ സ്പോർട്സ് ഇറ്റലിയുടെ ലോക പ്രശസ്ഥ റിപ്പോർട്ടർ ജിയാൻ ലൂക്ക ഡി മാർസിയോയുടെ ശിഷ്യനാണ് ഫാബ്രിസിയോ.

ഫാബ്രിസിയോയുടെ ട്വിറ്ററിൽ നിന്നും ” ഹിയർ വീ ഗോ ” എന്നു തുടങ്ങുന്ന ട്വീറ്റ് വാന്നു കഴിഞ്ഞാൽ നിങ്ങൾക്ക് ഉറപ്പിക്കാം ട്രാൻസ്ഫർ സംഭവിച്ചു കഴിഞ്ഞു എന്ന്. ഈ ട്രാൻസ്ഫർ സീസണിലും ഇതുവരെ ഒരു പിഴവ് പോലും വരുത്താതെ ട്രാൻസ്ഫർ ജേണലിസ്റ്റുകളുടെ മുൻനിരയിൽ തന്നെയുണ്ട് ഇദ്ദേഹം.