കഷ്ടകാലം മാറുന്നില്ല, പാലസിനോട് തോറ്റ് സ്പർസ്‌ എഫ്എ കപ്പിലും പുറത്തേക്ക്

- Advertisement -

ടോട്ടൻഹാം ഹോട്സ്പറിന്റെ കഷ്ടകാലം മാറുന്നില്ല, ഇന്ന് നടന്ന ലണ്ടൻ ഡാർബിയിൽ ക്രിസ്റ്റൽ പാലസിനോട് പരാജയപ്പെട്ടു സ്പർസ്‌ എഫ്എ കപ്പിൽ നിന്നും പുറത്തായി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു പാലസ് വിജയം കണ്ടത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ചെൽസിയോട് തോറ്റ് ലീഗ് കപ്പിൽ നിന്നും സ്പർസ്‌ പുറത്തായിരുന്നു.

പരിക്ക് മൂലം കെയ്ൻ, ഡെലി അല്ലി എന്നവർ ഇല്ലാതെ ഇറങ്ങിയ സ്പര്സിനെ അനായാസമായിരുന്നു പാലസ് കീഴടക്കിയത്. ആദ്യ പകുതിയിൽ ആയിരുന്നു മത്സരത്തിലെ ഇരു ഗോളുകളും പിറന്നത്. ഒൻപതാം മിനിറ്റിൽ തന്നെ കോണർ വിക്ക്ഹാം നേടിയ ഗോളിൽ പാലസ് മുന്നിൽ എത്തി. 34ആം മിനിറ്റിൽ ആയിരുന്നു പാലസിന്റെ രണ്ടാം ഗോൾ പിറന്നത്. സ്പർസ്‌ താരം വാക്കർ പന്ത് കൈ കൊണ്ട് തൊട്ടതിനു ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി ടൗൺസെന്റ് പാലസിന്റെ വിജയമുറപ്പിച്ചു. മത്സരത്തിലേക്ക് തിരിച്ചുവരാൻ കഴിയുമായിരുന്ന ഒരു അവസരമായി 41ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കീരൻ ട്രിപ്പയർ പാഴാക്കിയത് സ്പർസിന്‌ തിരിച്ചടിയായി.

Advertisement