വിജയക്കുതിപ്പ് തുടർന്ന് ബയേൺ മ്യൂണിക്ക്

- Advertisement -

ബുണ്ടസ് ലീഗയിൽ വിജയക്കുതിപ്പ് തുടർന്ന് ബയേൺ മ്യൂണിക്ക്. സ്റ്റട്ട്ഗാർട്ടിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബയേൺ പരാജയപ്പെടുത്തിയത്. ബയേൺ മ്യൂണിക്കിന് വേണ്ടി തിയാഗോ, ഗൊറേറ്റ്സ്ക, ലെവൻഡോസ്‌കി എന്നിവർ ഗോളടിച്ചു. അനസ്താസിയോസ് ഡോണിസ് ആണ് സ്റ്റട്ട്ഗാർട്ടിന്റെ ആശ്വാസ ഗോൾ നേടിയത്.

ഇന്നത്തെ ജയത്തോടു കൂടി ബുണ്ടസ് ലീഗയിൽ ബൊറൂസിയ ഡോർട്മുണ്ടിന്റെ ലീഡ് ആറായി കുറയ്ക്കാൻ ബവേറിയന്മാർക്ക് സാധിച്ചു. പത്തോൻപത് മത്സരങ്ങൾ പിന്നിടുമ്പോൾ 48 പോയിന്റുമായി ബൊറൂസിയ ഡോർട്ട്മുണ്ട് ആണ് ഒന്നാം സ്ഥാനത്ത്.

Advertisement