
- Advertisement -
ഫിഫാ മഞ്ചേരിക്ക് ഇന്ന് രാത്രി സന്തോഷത്തിന്റേത് മാത്രമായിരുന്നു. ഇന്ന് രണ്ട് ഗ്രൗണ്ടുകളിൽ കളിക്കാൻ ഇറങ്ങിയ ഫിഫാ മഞ്ചേരി രണ്ട് ഗ്രൗണ്ടുകളിലും വിജയിച്ചു തന്നെ കയറി. വണ്ടൂരിൽ അൽ മദീന ചെർപ്പുളശ്ശേരിയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് പരാജയപ്പെടുത്തിയ ഫിഫാ മഞ്ചേരി ആ വിജയ ഫോം തലശ്ശേരിയിലും ആവർത്തിച്ചു.
തലശ്ശേരി അഖിലേന്ത്യാ സെവൻസിൽ ഹിറ്റാച്ചി തൃക്കരിപ്പൂർ ആയിരുന്നു ഫിഫാ മഞ്ചേരിയുടെ എതിരാളികൾ. ഹിറ്റാച്ചിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഫിഫാ മഞ്ചേരി തോല്പിച്ചത്. ഫിഫയ്ക്ക് വേണ്ടി കുംസൺ ഇന്ന് ഇരട്ട ഗോളുകൾ നേടി. തലശ്ശേരി സെവൻസിൽ നാളെ നടക്കുന്ന പോരിൽ ഹണ്ടേഴ്സ് കൂത്തുപറമ്പ് ടോപ്പ് മോസ്റ്റ് തലശ്ശേരിയെ നേരിടും.
Advertisement