സൗതാമ്പ്ടൺ എഫ് എ കപ്പ് സെമി ഫൈനലിൽ

20210320 200422
- Advertisement -

ഇത്തവണത്തെ എഫ് എ കപ്പ് സെമി ഫൈനലിൽ എത്തുന്ന ആദ്യ ടീമായി സൗതാമ്പ്ടൺ മാറി. ഇന്ന് നടന്ന മത്സരത്തിൽ ബൗണ്മതിനെ ആണ് സൗതാമ്പ്ടൺ പരാജയപ്പെടുത്തിയത്. ചാമ്പ്യൻഷിപ്പ് ക്ലബിനെ എവേ ഗ്രൗണ്ടിൽ നേരിട്ട സൗതാമ്പ്ടൺ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ഇരട്ട ഗോളുകളുമായി റെഡ്മോണ്ട് ആണ് ഇന്ന് സൗതാമ്പ്ടന്റെ വിജയ ശില്പി ആയത്. ഒരു അസിസ്റ്റും റെഡ്മൊണ്ട് നൽകി.

37ആം മിനുട്ടിൽ ഡിജെനെപോയുടെ ഗോൾ ഒരുക്കിയത് റെഡ്മൊണ്ട് ആയിരുന്നു. റെഡ്മൊണ്ട് മധ്യനിരയിൽ നിന്ന് ബോൾ എടുത്ത് മുന്നേറി ഒരു ത്രൂ പാസിലൂടെ ഡിജെനെപോയെ കണ്ടെത്തുക ആയിരുന്നു. 45, 59 മിനുട്ടുകളിൽ ആയിരുന്നു റെഡ്മൊണ്ടിന്റെ ഗോളുകൾ. നിരാശയാർന്ന സീസണിൽ ഒരു ആശ്വാസമാണ് സൗതാമ്പ്ടണ് ഈ എഫ് എ കപ്പ് യാത്ര.

Advertisement