ആശാന്റെ നെഞ്ച് തകർത്ത് അർട്ടേറ്റയുടെ ആഴ്സണൽ എഫ് എ കപ്പ് ഫൈനലിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ആഴ്സണൽ അവരുടെ സ്വപ്ന ലോകത്താണ്. ലിവർപൂളിനെ തോൽപ്പിച്ചതിന് പിന്നാലെ മാഞ്ചസ്റ്റർ സിറ്റിയെയും പരാജയപ്പെടുത്തിയിരിക്കുകയാണ് അവർ. ഇന്ന് വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന എഫ് എ കപ്പ് സെമി പോരിൽ ക്യാപ്റ്റൻ ഒബാമയങ്ങിന്റെ മികവിൽ ആണ് ആഴ്സണൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചത്. മുമ്പ് പെപ് ഗ്വാർഡിയോളയുടെ സഹ പരിശീലകനായിരുന്ന അർട്ടേറ്റ തന്റെ ഗുരുവിന്റെ ടീമിനെ വ്യക്തമായ ടാക്ടിക്സിൽ പിടിച്ചു കെട്ടി എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്ന് വിജയിച്ചത്.

മത്സരത്തിൽ നന്നായി തുടങ്ങിയത് മാഞ്ചസ്റ്റർ സിറ്റി ആയിരുന്നു. എന്നാൽ 19ആം മിനുട്ടിലെ ഒരു ഗോൾ കളി ആകെ മാറ്റി. മെല്ലെ പാസ് ചെയ്ത് തുടങ്ങിയ ആഴ്സണൽ 18 പാസുകൾക്ക് ശേഷം ഒബാമയങ്ങിന്റെ ഗോളിൽ ലീഡ് എടുത്തു. പെപെയുടെ ഒരു ഗംഭീര ക്രോസിൽ നിന്ന് ആണ് ഒബാമയങ്ങ് ഗോൾ നേടിയത്. അതിനു ശേഷം മത്സരത്തിന്റെ നിയന്ത്രണം ആഴ്സണൽ ഏറ്റെടുത്തു. രണ്ടാം പകുതിയിൽ 71ആം മിനുട്ടിലായിരുന്നു ഒബാമയങ്ങിന്റെ രണ്ടാം ഗോൾ. ഫുൾബാക്ക് ടിയേർനിയുടെ മനോഹര പാസ് ആണ് ഒബാമയങ്ങിന് ഗോളവസരം നൽകിയത്. ഈ ഗോൾ സിറ്റിയുടെ പരാജയവും ഉറപ്പിച്ചു.

മൂന്ന് വർഷത്തിന് ശേഷം ആദ്യമായാണ് ആഴ്സണൽ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തുന്നത്. ആഴ്സണലിന്റെ 21ആം എഫ് എ കപ്പ് ഫൈനലാണിത്. നാളെ നടക്കുന്ന രണ്ടാം സെമി ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും ഏറ്റുമുട്ടും.