ലുകാകുവിന് പരിക്ക്, എഫ് എ കപ്പിൽ കളിക്കുന്നത് സംശയം

Newsroom

മികച്ച ഫോമിൽ ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ റൊമേലു ലുകാകുവിന് പരിക്ക്. നാളെ നടക്കുന്ന എഫ് എ കപ്പ് ക്വാർട്ടർ മത്സരത്തിൽ ലുകാകു കളിച്ചേക്കില്ല. കാലിൽ വേദന അനുഭവപ്പെട്ടതിനാൽ ലുകാകു പരിശീലനം നടത്തുന്നില്ല എന്ന് പരിശീലകൻ സോൾഷ്യാർ പറഞ്ഞു. നാളെ വോൾവ്സിനെതിരെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കേണ്ടത്.

അവസാന നാലു മത്സരങ്ങളിൽ നിന്ന് ആറു ഗോളുകൾ നേടിയ ലുകാകു മികച്ച ഫോമിൽ കളിക്കുന്നതിനിടെയാണ് പരിക്കേറ്റിരിക്കുന്നത്. പരിക്കേറ്റ മറ്റു താരങ്ങളായ ലിംഗാർഡ്, ആൻഡെർ ഹെരേര എന്നിവർ തിരിച്ചുവരവിന്റെ പാതയിലാണെന്നും ഒലെ പറഞ്ഞു. എന്നാൽ നാളെ ഇരുവരും സ്റ്റാർട്ട് ചെയ്യുമെന്ന് ഒലെ ഉറപ്പ് പറഞ്ഞില്ല. അവസാന മൂന്നാഴ്ചയോളമായി ഹെരേരയും ലിംഗാർഡും ടീമിനൊപ്പം ഇല്ല. യുവതാരം ഗ്രീൻവുഡ് അസുഖം ബാധിച്ചതിനാൽ കളിക്കില്ല എന്നും ഒലെ കൂട്ടിച്ചേർത്തു.